ശ്രീജിത്തിന്‍റെ നിരാഹാരസമരം ; കൂടെ നിന്നവര്‍ തന്നെ ആരോപണങ്ങളുമായി രംഗത്ത് ; ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ശ്രീജിത്ത് നിരാഹാരം തുടരുന്നത് എന്തിന് ? (ലൈവ് വീഡിയോ)

സെക്രട്ടറിയേറ്റിനു മുന്‍പില്‍ കൂടി പോകുന്ന ഏതൊരുവനും മനസില്‍ ഒരിക്കല്‍ എങ്കിലും ചോദിക്കുന്ന ഒരു ചോദ്യമാണ് ” അനിയന്‍റെ കൊലപാതകകികള്‍ക്ക് ശിക്ഷ കിട്ടണം എന്ന പേരില്‍ വര്‍ഷങ്ങളായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തി വരുന്ന ശ്രീജിത്ത് എന്ന യുവാവ് എന്തിന് വേണ്ടിയാണ് തന്‍റെ സമരം ഇപ്പോഴും തുടരുന്നത് എന്ന്”. തന്‍റെ ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും വീണ്ടും വീണ്ടും പുതിയ ആവശ്യങ്ങളുമായി ശ്രീജിത്ത് സമരം തുടരുകയായിരുന്നു. സഹോദരന്റെ കൊലപാതകികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ശ്രീജിത്ത് നിരാഹാരസമരം നടത്തി വന്നിരുന്നത്. തുടര്‍ന്ന് സമരം തുടങ്ങി 797 -ാം ദിവസം ശ്രീജിത്തിന്റെ അനിയന്‍ ശ്രീജിവിന്റെ മരണത്തെ കുറിച്ചന്വേഷിക്കാന്‍ CBI യെ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങി. മലയാളികള്‍ എല്ലാം ഒരേ സ്വരത്തില്‍ സ്വീകരിച്ച സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു അത്. ഒരു ഏട്ടന്റെ മനക്കരുത്തിനു മുന്‍പില്‍ അധികാര വര്‍ഗം തോല്‍വി സമ്മതിച്ച ദിവസമായിരുന്നു അന്ന്.

കൂടാതെ സമയം പോകാന്‍ വേണ്ടി മാത്രം ഉപയോഗിച്ച് വന്ന സോഷ്യല്‍ മീഡിയ കൊണ്ടു മനുഷ്യന് ഗുണകരമായ പ്രവര്‍ത്തനങ്ങളും സാധിക്കും എന്ന് തെളിയിക്കുന്നത് കൂടിയായി ആ വിജയം. സമരം തുടങ്ങി രണ്ടു വര്‍ഷം പിന്നിട്ട ശേഷമാണ് ലോകം ശ്രീജിത്തിന്‍റെ കാര്യം അറിയുന്നത്. അതിനു പരിശ്രമിച്ചത് ഒരു കൂട്ടം യുവാക്കളാണ്. അവരുടെ സോഷ്യല്‍ മീഡിയ വഴിയും നേരിട്ടുമുള്ള പരിശ്രമം മൂലമാണ് കേരളം കാണാത്ത ഒരു ജനപിന്തുണ ഈ വിഷയത്തില്‍ ശ്രീജിത്തിനു ലഭിച്ചത്. ഗള്‍ഫില്‍ നിന്നുപോലും ചിലര്‍ ആ സമരത്തില്‍ പങ്കെടുക്കുവാന്‍ എത്തി. എന്നാല്‍ അവരെയെല്ലാം വെറും കഴുതകള്‍ ആക്കിക്കൊണ്ട് പുതിയ പുതിയ ആവശ്യങ്ങളുമായി തന്‍റെ സമരം തുടര്‍ന്ന ശ്രീജിത്ത് അവസാനം കൂടെ നിന്നവരെ പോലും പ്രതി സ്ഥാനത്ത് ആക്കിയ സ്ഥിതിയാണ് ഇപ്പോള്‍. തന്‍റെ പേരില്‍ സോഷ്യല്‍ മീഡിയ പേജുകള്‍ നടത്തുന്നവര്‍ മറ്റുള്ളവരില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങി എന്നാണു ശ്രീജിത്ത് ആരോപിച്ചത്. കൂടാതെ അവര്‍ താന്‍ പോലും അറിയാതെ സമരം നിര്‍ത്താന്‍ ശ്രമിച്ചു എന്നും അയാള്‍ ആരോപിക്കുന്നു.

തനിക്ക് സഹായം എന്ന നിലയില്‍ അടുത്തു കൂടിയ ചിലര്‍ തന്നെ താന്‍ സമരത്തിന്‌ ഉപയോഗിച്ചിരുന്ന ഫ്ലെക്സ് അടക്കമുള്ള വസ്തുക്കള്‍ നശിപ്പിച്ചു എന്നും താന്‍ പോലും അറിയാതെ തന്‍റെ സമരം അവസാനിച്ചു എന്ന് ലോകത്തിനെ അവര്‍ അറിയിക്കുകയും ചെയ്തു എന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. സത്യത്തില്‍ ആരും തിരിഞ്ഞു നോക്കുവാന്‍ ഇല്ലാതെ സെക്രട്ടറിയേറ്റിനു മുന്‍പില്‍ കിടന്നിരുന്ന ശ്രീജിത്തിന്റെ കഥ ലോകത്തിനെ അറിയിച്ചത് സോഷ്യല്‍ മീഡിയായില്‍ സജീവമായ ചിലരായിരുന്നു. അവരുടെ അഹോരാത്ര പരിശ്രമം ഒന്ന് കൊണ്ടു മാത്രമാണ് ശ്രീജിത്തിന്റെ കഥ ലോകം അറിഞ്ഞത്. അധികാരികള്‍ കണ്ണ് തുറന്നതും. അതുകൊണ്ട് തന്നെ ആര്‍ക്കും അറിയാത്ത ശ്രീജിത്തിന്‍റെ യതാര്‍ത്ഥ മുഖം തുറന്നു കാട്ടിയിരിക്കുകയാണ് നിരാഹാരസമരം വിജയിപ്പിക്കാന്‍ കൂടെ നിന്നവര്‍ തന്നെ. നിരാഹാരസമരം വെറും തട്ടിപ്പ് ആണെന്നും ദിവസവും ശ്രീജിത്ത് ആഹാരം കഴിക്കുന്നുണ്ട് എന്നും ശ്രീജിത്തിനെ സന്ദര്‍ശിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം നടന്ന സമയങ്ങളില്‍ തന്നെ കൂടെ ഉള്ളവരോട് പറഞ്ഞിരുന്നു. എന്നിരുന്നാലും സ്വന്തം സഹോദരനെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷ ലഭിക്കാന്‍ വേണ്ടിയുള്ള സമരം ആയതുകൊണ്ട് മാത്രമാണ് തങ്ങള്‍ അതിലൊന്നും അഭിപ്രായം പറയാത്തത് എന്ന് ശ്രീജിത്ത് വിഷയത്തില്‍ കൂടെ നിന്നവര്‍ പറയുന്നു.

അതേസമയം ശ്രീജിത്തിനു വളരെയടുത്ത ബന്ധം ഉള്ളവര്‍ അവന്റെ കൂടെ അറിവോടെയാണ് ചില പ്രവാസികളില്‍ നിന്നും പണം വാങ്ങിയത് എന്നും സോഷ്യല്‍ മീഡിയ കൂട്ടായ്മ പറയുന്നു. അവരുടെ പേര് വിവരങ്ങള്‍ വ്യക്തമായി അറിയാവുന്ന ശ്രീജിത്ത് അവരെ സംരക്ഷിച്ച ശേഷം തങ്ങളെ ക്രൂശിക്കാന്‍ ആണ് ശ്രമിക്കുന്നത് എന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ശ്രീജിത്തിനെ കാണുവാന്‍ ആലപ്പുഴയില്‍ നിന്നും എത്തിയ യുവാക്കളോട് വളരെ മോശമായ ഭാഷയില്‍ ശ്രീജിത്ത് സംസാരിക്കുന്ന വീഡിയോ ചങ്ങാതികൂട്ടം എന്ന സോഷ്യല്‍ പേജ് പുറത്തു വിട്ടിരുന്നു. അതിനു പിന്നാലെ വിഷയത്തില്‍ രാപ്പകല്‍ കൂടെ നിന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയെ പ്രതിനിധികരിച്ചു ആ പേജ് ശ്രീജിത്ത് വിഷയത്തില്‍ ഉണ്ടായ വിഷയങ്ങളെ തുറന്നു കാട്ടി അവരുടെ പേജില്‍ ലൈവ് വീഡിയോ പുറത്തു വിടുകയും ചെയ്തു. അതുപോലെ സ്ത്രീ വിഷയം അടക്കം ഇതുവരെ ഉള്ള എല്ലാ ഇമേജും തകര്‍ത്തു എറിയുന്ന തരത്തിലുള്ള ആരോപണങ്ങള്‍ ആണ് അവര്‍ പുറത്തു വിടുന്നതും.

ശ്രീജിത്തിനെ പറ്റി ലോകം അറിയാത്ത പല കാര്യങ്ങളും നേരില്‍ കണ്ടവരാണ് ഇവരില്‍ പലരും എന്നാല്‍ മാന്യത മാത്രം ഓര്‍ത്താണ് തങ്ങള്‍ ഒന്നും പുറത്തു പറയാത്തത് എന്ന് അവര്‍ പറയുന്നു. ഫെസ്ബുക്കിലൂടെ വിഷയത്തില്‍ വാക്കുതര്‍ക്കങ്ങള്‍ ഇപ്പോള്‍ തുടരുകയാണ്. അതുമല്ല താന്‍ ആശുപത്രിയില്‍ ആയ സമയം തന്നെ മന്ത്രിമാര്‍ ആരും തന്നെ സന്ദര്‍ശിച്ചില്ല എന്നും അതുപോലെ തനിക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും സ്വീകരണം ഒരുക്കണം എന്നുമെല്ലാം ശ്രീജിത്ത് കൂടെ നിന്നവരോട് പലപ്പോഴായി പറഞ്ഞിരുന്നു എന്നും അവര്‍ പറയുന്നു. കൂടാതെ സഹായിക്കാന്‍ വന്ന പെണ്‍കുട്ടികളെ രാത്രി വിളിച്ചു അനാവശ്യം പറഞ്ഞതിനുള്ള വോയിസ് ക്ലിപ്പുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട് എന്നും ഇവര്‍ ആരോപിക്കുന്നു. കേസില്‍ ആരോപണം നേരിടുന്ന പോലീസുകാരന്‍ നാട്ടുകാരന്‍ ആയതിനാല്‍ തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്നെ കേസിന് ഒരു തീരുമാനം ആകാതെ തനിക്ക് സ്വന്തം നാട്ടില്‍ പോകുവാന്‍ കഴിയില്ല എന്നാണു മുന്‍പ് ഒരിക്കല്‍ ശ്രീജിത്ത് പറഞ്ഞത്. എന്നാല്‍ തന്‍റെ ജീവിതം നശിച്ചു എന്നും ഇനി തുടര്‍ന്ന് ജീവിക്കാന്‍ തനിക്ക് സര്‍ക്കാര്‍ ജോലി വേണം എന്നും പറഞ്ഞാണ് ഇപ്പോള്‍ ഇയാള്‍ സമരം തുടരുന്നത്.

വീഡിയോകള്‍ കാണാം :