ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് പിന്മാറി ഇന്ത്യ
ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്മാറി. ഇന്ത്യ ഒഴികെ എസ്.സി.ഒയിലെ മറ്റ് ഏഴ് രാജ്യങ്ങളും ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചൈന- പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരില്‍ കൂടി കടന്നുപോകുന്നതാണ് ഇന്ത്യയുടെ എതിര്‍പ്പിന് കാരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ രാജ്യത്തിന്‍റെ നിലപാടറിയിച്ചത്.
അയല്‍ രാജ്യങ്ങളും എസ്.സി.ഒ രാജ്യങ്ങളുമായും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും മാനിച്ചുകൊണ്ടാകണം ഇതെന്നും മോദി ഉച്ചകോടിയില്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതിയില്‍ ചേരില്ലെന്ന് ഇന്ത്യ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.








