ബംഗ്ലൂരില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് ഇനി സ്വന്തമായി കാര്‍ വാങ്ങാന്‍ അനുമതി ഇല്ല
ബംഗ്ലൂരില്‍ സ്വന്തം വീടിനോട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യമില്ലാത്തവര്‍ക്ക് ഇനി കാര്‍ വാങ്ങാനാകില്ല. ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായാണ് പുതിയ നിബന്ധന കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്.
അതുകൊണ്ട് വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക് പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാഹന വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നു കര്‍ണടക ഗാതാഗത മന്ത്രി ഡി.സി തമണ്ണ പറഞ്ഞു. ഇതിന് പുറമെ, ബെംഗളൂരു നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി മധ്യമങ്ങളോട് പറഞ്ഞു.