ശോഭന ജോര്‍ജ്ജ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ.
ഉപകാര സ്മരണ, ശോഭന ജോര്‍ജ്ജ് ഇനി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുവേണ്ടി പ്രചാരണം നടത്തിയതിന്റെ ഉപകാര സ്മരണയായാണ് പുതിയ തീരുമാനം. മുന്‍ കോണ്‍ഗ്രസ്സ് എംഎല്‍എ ശോഭന ജോര്‍ജ്ജിന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാനാണ് സിപിഐഎം തീരുമാനം.
ശോഭന ജോര്‍ജ്ജിന് ഈ തീരുമാനം ഒരു മധുര പ്രതികാരമാകുകയുമാണ്. എല്‍ഡി എഫിനെ പിന്തുണച്ച് ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ്ജ് രംഗത്ത് വന്നതോടെ എം.എം. ഹസനുള്‍പ്പടെ മുതിര്‍ന്ന പല കോണ്‍ഗ്രസ്സ് നേതാക്കളും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ശോഭന ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ടിരുന്നു. ഖദര്‍ ധാരികളിനി ഖാദി ബോര്‍ഡില്‍ നിന്ന് ഖദര്‍ വാങ്ങുമ്പോള്‍ മുന്‍ സഹപ്രവര്‍ത്തകയെ കാണുകയുമാവാം,