റോഡിലെ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങിയ സ്കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു
മുംബൈ : റോഡിലെ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. പ്രകാശ് ബാബു പാട്ടീല്‍ ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് കുട്ടികളുമായി തിരികെപ്പോകുമ്പോഴായിരുന്നു പാട്ടീല്‍ ഓടിച്ച ബസ് റോഡരികിലെ ഓടയില്‍ കുടുങ്ങിയത്. വാഹനം എങ്ങനെയും ഓടയില്‍ നിന്ന് കയറ്റാനുള്ള ശ്രമത്തിനിടെയാണ് രണ്ട് കുട്ടികള്‍ റോഡിലേക്കിറങ്ങിയത് പ്രകാശിന്റെ ശ്രദ്ധയില്‍പെട്ടത്.
കുട്ടികളെ തിരികെവാഹനത്തിലെത്തിക്കാന്‍ പ്രകാശും റോഡിലേക്കിറങ്ങി. കുട്ടികള്‍ അപ്പോഴേക്കും റോഡിലെ ഗര്‍ത്തത്തില്‍ കുടുങ്ങിപ്പോയിരുന്നു. അവരെ സുരക്ഷിതമായി വാഹനത്തിലേക്ക് പറഞ്ഞുവിട്ട ശേഷം തിരികെകയറാനുള്ള ശ്രമത്തിനിടെ പ്രകാശ് ശക്തമായ മുങ്ങി താഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയെ തുടര്‍ന്ന്‍ മഹാരാഷ്ട്രയിലെ പല റോഡുകളും തകര്‍ന്നു കഴിഞ്ഞു.