കരിപ്പൂര്‍ വിമാനതാവളം: മലബാര്‍ ഡവലപ്പ്മെന്റ് ഫോറത്തിന്റെയും, വേള്‍ഡ് മലയാളി ഫെഡറേഷന്റെയും നിവേദക സംഘം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ സന്ദര്‍ശിച്ചു

ഡല്‍ഹി: അവഗണിക്കപ്പെട്ട കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ മലബാര്‍ ഡവലപ്പ് മെന്റ് ഫോറത്തിന്റെയും,വേള്‍ഡ് മലയാളി ഫെഡറേഷന്റെയും പ്രതിനിധികള്‍ വ്യോമയാന മന്ത്രിസുരേഷ് പ്രഭുവിനെ കണ്ടു. വിമാനത്താവളത്തിന്റെ തുടക്കം മുതലുള്ള ചരിത്രം, എങ്ങനെയാണ് വിദേശ മലയാളികള്‍ക്ക് എയര്‍പോര്‍ട്ട് സഹായമായിരുന്നതെന്നും, ഇപ്പോഴത്തെ സാഹചര്യവും കൃത്യമായി വിവരിച്ച നിവേദനം സംഘം കേന്ദ്ര മാന്തിയ്ക്കു കൈമാറി.

വി. മുരളീധരന്‍ എം പി യുടെ നേതൃത്വത്തിലാണ് ആദ്യ സേവ് കാലിക്കറ്റ് എയര്‍പോര്‍ട്ട് സംഘം ഡല്‍ഹിയില്‍ എത്തിയത്. കരിപ്പൂരിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കൂടിക്കാഴ്ച്ച ഏറെ പ്രതീക്ഷ നല്‍കുന്നുവെന്ന് എം പി മാധ്യമങ്ങളോട് പ്രതികരിച്ചു.

നിവേദനം സ്വീകരിച്ച കേന്ദ്ര മന്ത്രി പ്രതിനിധി സംഘത്തിന്റെ മുമ്പില്‍ വച്ചുതന്നെ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ വൃന്ദത്തെ ഏല്‍പ്പിക്കുകയും വിഷയത്തില്‍ പ്രത്യക കരുതലോടെ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വിഷയത്തില്‍ ഉടന്‍ പരിഹാരം ഉണ്ടായേക്കുമെന്ന് മലബാര്‍ ഡവലപ്പ് മെന്റ് ഫോറത്തിന്റെയും,വേള്‍ഡ് മലയാളി ഫെഡറേഷന്റെയും പ്രതിനിധികള്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ട്: സ്റ്റാന്‍ലി ജോസ്, മൈക്കാവ് (സൗദി അറേബ്യ)