വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കേരളത്തിലേക്ക് യാത്ര ഒഴിവാക്കാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം
വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. പ്രളയബാധിത മേഖലയായ കേരളത്തില്‍ സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ചയാണ് അമേരിക്കന്‍ നിര്‍ദേശം നല്‍കിയത്. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്.
അതേസമയം കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും ഇതുവരെ 28 പേര്‍ മരിച്ചു എന്നാണു വിവരം. ശക്തമായ നീരൊഴുക്ക് കാരണം സംസ്ഥാനത്തെ 24 ഡാമുകളാണ് തുറന്നത്. പ്രശ്‌നം അതിഗുരുതരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.