മലയാളിയായ മന : ശാസ്ത്ര വിദ്യാര്‍ത്ഥിയുടെ സംശയം കാരണം ദുബായ്-കൊച്ചി വിമാനം പിടിച്ചിട്ടത് മൂന്ന് മണിക്കൂര്‍

മലയാളിയായ മനഃശാസ്ത്ര വിദ്യാര്‍ഥിയുടെ സംശയം കാരണം ദുബായ്-കൊച്ചി ജെറ്റ് എയര്‍വേയ്സ് വൈകിയത് മൂന്നു മണിക്കൂര്‍. ദുബായില്‍ നിന്ന് ഇന്നു ഉച്ചയ്ക്ക് 12.10ന് പുറപ്പെടേണ്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് മലയാളി വിദ്യാര്‍ത്ഥി കാരണം യാത്രക്കാര്‍ വലഞ്ഞത്.

ചൈനയില്‍ മനഃശാസ്ത്ര കോഴ്സിന് പഠിക്കുന്ന പാലക്കാട് സ്വദേശിക്ക് മുന്‍സീറ്റിലിരിക്കുന്ന യാത്രക്കാരനെ കുറിച്ച് തോന്നിയ സംശയത്തിലാണ് വിമാനം വൈകിയത്. മുന്‍ സീറ്റിലിരിക്കുന്ന വ്യക്തിയുടെ ബാഗിനെപ്പറ്റി ഇയാള്‍ സംശയംപ്രകടിപ്പിച്ചതോടെ വിമാനത്തില്‍ പരിഭ്രാന്തി പരത്തി.

ജെറ്റ് എയര്‍വേയ്സില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും തന്നെ ഇറക്കിവിടണമെന്നും പറഞ്ഞ് വിദ്യാര്‍ഥി ഉച്ചത്തില്‍ നിലവിളിച്ചു. ജീവനക്കാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി ശാന്തനായില്ല. ഒടുക്കം പറക്കാന്‍ റണ്‍വേയിലെത്തിയ വിമാനം പിടിച്ചിടുകയായിരുന്നു. . വിദ്യാര്‍ഥിയുടെ സംശയത്തെ തുര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ പരിശോധിച്ച് നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയാണ് ജെറ്റ് എയര്‍വേയ്സ് പീന്നിട് കൊച്ചിയിലേക്ക് പറന്നത്.