കോഴിക്കോട് ; പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കഴുത്തറുത്തുകൊന്നു
കോഴിക്കോട് നിര്‍മലൂര്‍ പാറമുക്ക് വലിയ മലമുക്ക് കോളനിയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തറുത്തത്. ഇന്നു പുലര്‍ച്ചയാണ് ഇവര്‍ പ്രസവിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപവാസികള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇവരെന്ന് പോലീസ് വ്യക്തമാക്കി.