പി കെ ശശിക്ക് എതിരെ ശക്തമായ നടപടി എടുക്കും : വി എസ്
ഷൊര്‍ണൂര്‍ എം എല്‍ എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ശക്തമായ നടപടി എടുക്കുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികള്‍ സ്വീകരിക്കാന്‍. സ്ത്രീകള്‍ക്കെതിരായ കേസ് ആയതിനാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും വി എസ് പറഞ്ഞു.
ഡി വൈ എഫ് ഐ ജില്ലാനേതാവായ യുവതിയാണ് ശശിക്കെതിരെ സി പി എമ്മിന്റെ ദേശീയ നേതൃത്വത്തിന് അടക്കം പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ശശിക്ക് എതിരെ മൃദു സമീപനമാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ശശിയെ ന്യായീകരിക്കാനാണ് പാര്‍ട്ടിയും അണികളും സോഷ്യല്‍ മീഡിയയിലടക്കം ശ്രമിക്കുന്നത്.