ശബരിമല സ്ത്രീ പ്രവേശനം ; കടുത്ത നിലപാടുമായി ബിജെപിയും കോണ്ഗ്രസും
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്ത് . വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിന്റുമാരുടേയും അംഗങ്ങളുടേയും യോഗം വിളിച്ച് കോണ്‍ഗ്രസ്. പുനപരിശോധനാ ഹര്‍ജി സാധ്യതയും പരിശോധിക്കും. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോഡുകളുടെ മുൻ പ്രസിഡന്റുമാരും അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്ന് മണിയോടെ കന്‍റോൺമെന്റ് ഹൗസില്‍ യോഗം ആരംഭിച്ചു.
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ തുടർനടപടി ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. അതേസമയം വിശ്വാസികൾ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.
കോടതികൾ ജനഹിതം മനസിലാക്കണം. നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികൾ വന്നേക്കാം. സർക്കാർ റിവ്യൂ ഹർജി നൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.