അഴിഞ്ഞാട്ടക്കാരികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പിടിവാശി കാണിക്കരുത് : ഷോണ്‍ ജോര്‍ജ്ജ് (വീഡിയോ)
ഒന്നോ രണ്ടോ അഴിഞ്ഞാട്ടക്കാരികള്‍ക്ക് വേണ്ടി കോടിക്കണക്കിന് ഭക്തരുടെ വിശ്വാസം വിശ്വാസം സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല എന്ന് യുവജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്ജ്. ഇന്നലെ ശബരിമലയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ നേര്‍ വിവരണം നല്‍കുന്ന സമയമാണ് ഷോണ്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ഇന്നും ഇന്നലെയുമായി പമ്പയിലും നിലയ്ക്കലും നടന്ന സംഭവങ്ങളെ പറ്റി സര്‍ക്കാരും പോലീസും പറയുന്നതല്ല സത്യം എന്നും ഷോണ്‍ പറയുന്നു.
ഒരു ദ്രിക്സാക്ഷി എന്ന നിലയിലാണ് ഞാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത് എന്ന് ഷോണ്‍ പറയുന്നു. അവിടെ ഉണ്ടായ അക്രമങ്ങള്‍ ഒന്നും സംഘടിതമായിരുന്നില്ല എന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അല്ലെങ്കില്‍ സംഘപരിവാര്‍ നേത്രുത്വത്തിന്റെ ആഹ്വാനം അനുസരിച്ച് വന്നവരുമല്ല എന്നും ഷോണ്‍ പറയുന്നു. ശബരിമലയെ സ്നേഹിക്കുന്ന അല്ലെങ്കില്‍ അയ്യപ്പനെ സ്നേഹിക്കുന്നവരാണ് വന്നവരില്‍ 90 ശതമാനവുമെന്നും ഷോണ്‍ പറയുന്നു.
അതുപോലെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ കാരണം.പത്തിലേറെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു എന്നും. ഇവരില്‍ ആദ്യം ആര് സന്നിധാനത്ത് ചെന്ന് വിഷയം റിപ്പോര്‍ട്ട് ചെയ്യുമെന്നും ഉള്ള ഒരു മത്സരത്തില്‍ ആയിരുന്നു എന്നും ഈ വാര്‍ത്ത വിശ്വാസികളുടെ ഇടയില്‍ പരക്കുകയും തുടര്‍ന്നാണ് അവര്‍ മാധ്യമങ്ങളോട് കയര്‍ത്തത് എന്നും ഷോണ്‍ പറയുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാത്തിനും കാരണമെന്നും ദയവുചെയ്ത് സര്‍ക്കാരും മുഖ്യമന്ത്രിയും പിടിവാശി കളഞ്ഞ് വിഷയത്തില്‍ ഇടപെടണം എന്നും ഷോണ്‍ പറയുന്നു.