ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസം : പിണറായി വിജയന്
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചു കൂട്ടിയ സര്‍വകക്ഷിയോഗം അലസി പിരിഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും ബിജെപിയും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു. കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ജനങ്ങളുടെ വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വിഷയത്തില്‍ സര്‍ക്കാരിന് ഒരു മുന്‍ വിധിയും ഇല്ല. കോടതി എന്താണോ പറഞ്ഞത്, അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നാളെ സുപ്രീംകോടതി മറ്റൊന്ന് പറഞ്ഞാല്‍ അതാകും സര്‍ക്കാര്‍ നടപ്പാക്കുക. നിയമവാഴ്ച നടപ്പാക്കുന്നു എന്നേയുള്ളൂ. അല്ലാതെ വാശിയും ദുര്‍വാശിയുമൊന്നുമില്ല എന്നും പിണറായി പറയുന്നു.
വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ശബരിമല കൂടുതല്‍ യശ്ശസോടെ ഉയര്‍ന്ന് വരുക എന്നതാണ് ലക്ഷ്യം. ഫലപ്രദമായ നടപടികള്‍ നല്ല രീതിയിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടരും. യുവതി പ്രവേശനത്തില്‍ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്.
യോഗം കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് പ്രതിഷേധിക്കുന്നുവെന്നും ഇറങ്ങിപ്പോകുകയാണെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വിധിയുടെ തുടര്‍നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാരില്ല. സാവകാശ ഹര്‍ജി നല്‍കില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു .