കാമുകനെ കൊന്ന് ബിരിയാണി ഉണ്ടാക്കി നാട്ടുകാര്‍ക്ക് വിളമ്പിയ യുവതി അറസ്റ്റില്‍

യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണു ഇത്തരത്തില്‍ ഒരു പൈശാചിക കൃത്യം നടത്തിയത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിന്റെ അവസാനമാണ് കാമുകന്‍ ബിരിയാണിയായി മാറിയത്. ഇയാള്‍ വേറൊരു വിവാഹത്തിനു തയാറെടുത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീട്ടുജോലികാര്‍ക്കു വിളമ്പുകയായിരുന്നു.

സഹോദരനെ കാണാതായത്തോടെ യുവാവിന്റെ സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.

യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കൊലപാതകം നടത്തിയതില്‍ യാതൊരു കുറ്റബോധവുമില്ല എന്നാണു യുവതി പറയുന്നത്.