കാസര്‍ഗോഡ് മമ്മൂട്ടിയെ സ്ത്രീകള്‍ വഴിയില്‍ തടഞ്ഞു (വീഡിയോ )
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ കാസര്‍ഗോഡ് വെച്ച് സ്ത്രീകളുടെ സംഘം വഴിയില്‍ തടഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ഉണ്ടയുടെ ചിത്രീകരണത്തിന് കാസര്‍കോട് എത്തിയപ്പോഴാണ് മമ്മൂട്ടിയെ വഴി തടഞ്ഞത്. എന്തിനാണ് വഴി തടഞ്ഞത് എന്ന് കേട്ടാല്‍ മമ്മൂട്ടിയെ ഒന്ന് കാണണം അതിനു വേണ്ടിയാണ് സ്ത്രീകള്‍ ഇത്തരത്തില്‍ ഒരു സാഹസത്തിനു മുതിര്‍ന്നത്.
ദിവസങ്ങളായി മമ്മൂട്ടിയെ കാണാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ രക്ഷയില്ലാതായതോടെയാണ് ആരാധികമാര്‍ കടുംകൈ ചെയ്തത്. എല്ലാദിവസവും ഒരേ വഴിയിലൂടെയാണ് മമ്മൂട്ടി യാത്രചെയ്യുന്നതെന്ന് മനസിലാക്കിയാണ് ഇവര്‍ കാര്‍ തടഞ്ഞ് വിശേഷം ചോദിച്ചത്. ആരാധികമാരെ മെഗാതാരം നിരാശരാക്കിയുമില്ല. സെല്‍ഫിയെടുത്തും കുശലം ചോദിച്ചും സീന്‍ മനോഹരമാക്കിയ ശേഷമാണ് മമ്മൂട്ടി അവിടെ നിന്നും പോയത്.
എവിടെ ചെന്നാലും ആരാധകര്‍ താരത്തെ വളയുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ചിലയിടങ്ങളില്‍ ആരാധകരുടെ പ്രവൃത്തി അതിര് കടക്കാറുമുണ്ട്. അപ്പോഴൊക്കെ കണക്കിന് ശാസിക്കാന്‍ താരം മടിക്കാറുമില്ല എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.