ടി 20 ടീമില്‍ തിരിച്ചെത്തി ധോണി ; ഏകദിനം കളിക്കാന്‍ പന്തില്ല
മഹേന്ദ്ര സിംഗ് ധോണി ട്വന്റി 20 ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തിനുള്ള ടീമിലാണ് ധോണി തിരിച്ചത്തിയത്. ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമെതിരായ ഏകദിന ടീമിലും ധോണിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, വിന്‍ഡീസിനും ഓസിസിനുമെതിരായ ട്വന്റി20 മത്സരങ്ങളില്‍ ധോണിക്ക് പകരം ടീമിലിടം പിടിച്ച ഋഷഭ് പന്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ജനുവരി 12നാണ് ഓസീസിനെതിരായ ഏകദിന മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇതിനു ശേഷം 23 മുതല്‍ ന്യൂസീലന്‍ഡ് പര്യടനം തുടങ്ങും.
ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ടീം:- വിരാട് കോഹ്?ലി, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര, ഖലീല്‍ അഹമ്മദ്.
ഏകദിന ടീം:- വിരാട് കോഹ്?ലി, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേഷ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം.എസ് ധോനി, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്?വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി







