ഫോട്ടോയ്ക്ക് പോസ് ചെയ്ത് സമയം കളയാതെ 15 ഖനിത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ മോദിയോട് രാഹുല്‍
മേഘാലയയിലെ ലുതാരി മേഖലയിലെ കല്‍ക്കരി ഖനിക്കുള്ളില്‍ അകപെട്ട 15 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് അഹങ്കാരം കാട്ടാതെ ജീവന് വേണ്ടി അപേക്ഷിക്കുന്ന ആ തൊഴിലാളികലെ രക്ഷിക്കണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടാഴ്ച കാലമായി 15 ഖനി തൊഴിലാളികള്‍ ജീവന് വേണ്ടി പോരാടുകയാണ്. പ്രധാനമന്ത്രി മോദിയാകട്ടെ, ബോഗിബീലിന് മുകളില്‍ ക്യാമറയ്ക്ക് പോസ് ചെയ്ത് രസിക്കുകയാണ്. ഖനിതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന് ഹൈ പ്രഷര്‍ പമ്പുകള്‍ വേണമെന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്. ദയവ് ചെയ്ത് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രി കൈകൊള്ളണം. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.