കൊച്ചിയില്‍ ഹേലികോപ്പ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്നു വീണ് രണ്ടു നാവികര്‍ മരിച്ചു

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. രാവിലെ പത്തരയോടെയായിരുന്നു അപകടം. ഹെലിക്കോപ്റ്ററുകള്‍ ഇത്തരം ഹാങ്ങറുകളിലാണ് അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി കയറ്റുന്നത്.

ഹാങ്ങറിന്റെ ആറടിയോളം പൊക്കമുള്ള കനമേറിയ വാതിലാണ് വാതിലാണ് തകര്‍ന്നുവീണത്. ഇതിനടിയില്‍പെട്ട നാവികള്‍ തല്‍ക്ഷണം മരിച്ചതായാണ് വിവരം.

ചീഫ് പെറ്റി ഓഫീസറായ നവീനാണ് മരിച്ചവരില്‍ ഒരാള്‍. ഇയാള്‍ ഹരിയാണ സ്വദേശിയാണ്. മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.