പ്ലാസ്റ്റിക്ക് ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു
വരുന്ന റിപബ്ലിക് ദിനത്തില്‍ പ്ലാസ്റ്റിക്ക് പതാകകള്‍ ഉപയോഗിക്കരുത് എന്ന് സര്‍ക്കാര്‍. പ്ലാസ്റ്റിക്ക് ഉപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. അതേപോലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും പൊതുഭരണ വകുപ്പ് നിര്‍ദേശം നല്കി.
റിപബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ദേശീയപതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേന വിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡ് നടക്കും. സ്വാതന്ത്ര്യദിനം റിപബ്ലിക്ക് ഡേയ് തുടങ്ങിയ അവസരങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്ലാസ്റ്റിക്ക് പതാകകള്‍ ഉപയോഗിച്ച ശേഷം അവ വലിച്ചെറിയുകയാണ് പൊതുവേയുള്ള രീതി.