ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് എതിരെ പ്രതികാരനടപടിയുമായി സഭ

പീഡനക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ക്ക് എതിരെ പ്രതികാരനടപടിയുമായി സഭ. സമരത്തില്‍ പങ്കെടുത്ത
ഒരു കന്യാസ്ത്രീയെ കൂടി സഭ സ്ഥലം മാറ്റി. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസിനെയാണ് പഞ്ചാബിലെ ജലന്ധറിലെക്ക് സ്ഥലം മാറ്റിയത്. ഈ മാസം 26നു ജലന്ധറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം. മിഷനറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറല്‍ അയച്ച കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു.

സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ, ജോസഫി ന്‍, ആല്‍ഫി, ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സിസ്റ്റര്‍ നീന റോസ് സഭ ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കത്തില്‍ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികളോട് സഹകരിക്കുന്നതില്‍ തടസമുണ്ടാകില്ല. എന്നാല്‍ സഭയുടെ സംഹിതകള്‍ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം എന്നും കത്തില്‍ നീനാ റോസിന് നിര്‍ദ്ദേശം ഉണ്ട്.