58 കാരനെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളിയ കേസില്‍ പ്രതി പിടിയില്‍(ഷോക്കിംഗ് വീഡിയോ)

സീവേജ് സിസ്റ്റത്തില്‍ ഉണ്ടായ തടസ്സം തെളിയിച്ചത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയക്രൂരമായ ഒരു കൊലപാതകം. മുംബൈയിലെ ബച്രാജ് പാരഡൈസ് സൊസൈറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

സീവേജില്‍ നിന്ന് ലഭിച്ച മനുഷ്യ മാംസത്തെ കുറിച്ചുള്ള അന്വേഷണമാണ് ഗണേഷ് വിത്തല്‍ കൊല്‍ഹാട്ടകര്‍ എന്ന 58 കാരന്റെ കൊലപാതകരഹസ്യം പുറത്തു കൊണ്ടു വന്നത്. ഒരു ലക്ഷത്തിന്റെ ലോണ്‍ തിരിച്ചടക്കാത്തതിനാണ് സുഹൃത്ത് പിന്റോ ഗണേശിനെ കൊലപ്പെടുത്തുന്നത്.

വീട്ടിലെ ഫര്‍ണീച്ചറും മറ്റും മാറ്റാന്‍ സഹായിക്കുക എന്ന വ്യാജേന പിന്റോ ഗണേശിനെ ജനുവരി 16ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് മദ്യപിച്ച ഇരുവരും വായ്പ്പയെ ചൊല്ലി തര്‍ക്കം ആരംഭിച്ചു. ഇതിന് ശേഷമാണ് കൊലപാതകം നടക്കുന്നത്.

പിന്റുവില്‍നിന്നും ഗണേഷ് നേരത്തെ ഒരുലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതില്‍ 40000 രൂപ മാത്രമാണ് തിരിച്ചുനല്‍കിയത്. ബാക്കി പണം ആവശ്യപ്പെട്ട് പിന്റു പലതവണ ഗണേഷിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ന്ന് ജനുവരി 15-ന് ഇരുവരും പിന്റുവിന്റെ ഫ്ളാറ്റിലെത്തുകയും പണത്തെച്ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ഇതിനിടെ പിന്റു ഗണേഷിനെ പിടിച്ചുതള്ളിയപ്പോള്‍ ഇയാള്‍ ചുമരില്‍ തലയിടിച്ച് വീഴുകയും മരണംസംഭവിക്കുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനാണ് ഗണേശിന്റെ മൃതദേഹം വെട്ടി നുറുക്കി കഷ്ണങ്ങളാക്കി ടോയ്ലെറ്റില്‍ ഫ്ളഷ് ചെയ്തത്. എല്ലുകള്‍ വേര്‍തിരിച്ച് ട്രെയിനില്‍ നിന്നും വലിച്ചെറിയുകയും ചെയ്തു. പിന്നീട് സീവേജില്‍ തടസ്സം നേരിട്ടപ്പോള്‍ ഇത് പരിശോധിച്ച് മനുഷ്യമാംസം ലഭിച്ച സീവേജ് വൃത്തിയാക്കുന്നവരാണ് വിവരം പോലീസില്‍ അറിയിക്കുന്നത്.