ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ പുരോഗതി
നടന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായി ആസ്പത്രി അധികൃതര്‍. അടുത്ത ദിവസം വെന്റിലേറ്ററില്‍ നിന്നും മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആസ്പത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളറ്റിനില്‍ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഡബ്ബിങ്ങിനായി കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിയ ശ്രീനിവാസനെ കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.