ഒരു ഇന്ത്യന്‍ താരത്തിനും കിട്ടാത്ത റെക്കോര്‍ഡ് സ്വന്തമാക്കി മമ്മൂട്ടി
കോടികളുടെ കിലുക്കത്തില്‍ റെക്കോര്‍ഡുകളുടെ കണക്കെടുപ്പ് നടക്കുന്ന കാലത്തില്‍ ഇന്ത്യയിലെ ഒരു താരത്തിനും നേടാന്‍ കഴിയാത്ത അത്യപൂര്‍വ്വമായ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി.
മമ്മൂട്ടി അഭിനയിച്ച് പുറത്തുവന്ന പേരന്‍പ് എന്ന ചിത്രം ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി) യുടെ റേറ്റിങ്ങില്‍ പുതിയ ചരിത്രം കുറിച്ചു. സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 9.8/10 ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്ന റേറ്റിങ്ങ്.
ഹോളിവുഡിലെ എക്കാലത്തെയും മികച്ച ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്ന ചിത്രങ്ങളായ 1972 ല്‍ റിലീസായ ദി ഗോഡ്ഫാദര്‍ ആദ്യ ഭാഗവും (9.2/10), 1994 ല്‍ റിലീസ് ആയ ദി ഷോശാന്‍ക് റിഡംപ്ഷന്‍ (9.3/10) എന്നീ സിനിമകളുടെ റെക്കോര്‍ഡ് ആണ് പേരന്‍പ് തകര്‍ത്തിരിക്കുന്നത്.
മാസ് ചിത്രങ്ങളുടെ കുത്തൊഴുക്കില്‍ നല്ല സിനിമകളെ മറന്ന പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ചിത്രം സമ്മാനിച്ചത്. വമ്പന്‍ വരവേല്‍പാണ് എല്ലായിടത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. 10 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പേരന്‍പിലൂടെ മമ്മൂട്ടി തമിഴകത്ത് വീണ്ടും എത്തിയത്. റാം ആണ് സംവിധായകന്‍.



