ടിക്ക് ടോക്ക് നിരോധിക്കണം എന്ന ആവശ്യവുമായി തമിഴ്‌നാട്‌ സര്‍ക്കാര്‍

ലോക പ്രശസ്ത ആപ്പ് ആയ ടിക്ക് ടോക് നിരോധിക്കണം എന്ന ആവശ്യവുമായി തമിഴ് നാട് സര്‍ക്കാര്‍. ടിക് ടോക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിലവാരം താഴ്ത്തുന്നെന്നും കുട്ടികളെ വഴിതെറ്റിക്കുന്നെന്നും ആരോപിച്ച് നിരോധിക്കാന്‍ വഴികള്‍ തേടി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. കേന്ദ്രസര്‍ക്കാറുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഐ ടി മന്ത്രി വ്യക്തമാക്കി.

കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തില്‍ ആപ്പ് പ്രവര്‍ത്തിക്കുന്നു എന്നും. ഇതുവരെ മുന്നൂറോളം പരാതികള്‍ ഈ വിഷയത്തില്‍ ലഭിച്ചു കഴിഞ്ഞു എന്നും സര്‍ക്കാര്‍ പറയുന്നു. അതുപോലെ സ്ത്രീ വേഷം കെട്ടി ടിക്ക് ടോക്ക് ചെയ്ത ഒരാള്‍ അപമാനഭാരം കാരണം ആത്മഹത്യ ചെയ്യ്ത  സംഭവവും  തമിഴ് നാട്ടില്‍ ഉണ്ടായി.

ജനങ്ങള്‍ക്കിടയില്‍ മോശമായ അന്തരീക്ഷമാണ് ആപ്പ് കാരണം ഉണ്ടാകുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോകമെമ്പാടുമായി പത്തു മില്യണ്‍ ആളുകളാണ് ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. ചൈനീസ് ആപ്പ് ആണ് ടിക്ക് ടോക്ക്. ഇതിന്റെ സുരക്ഷയെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.