ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കേണ്ട ; സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തള്ളി
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് എതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിരോധം തീരുന്നില്ല. ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്‍കേണ്ട എന്ന് കേന്ദ്രം വ്യക്തമാക്കി. ഷാരൂഖിന് മറ്റൊരു സര്‍വകലാശാലയില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് ഉണ്ടെന്നു പറഞ്ഞാണ് ജാമിയ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തള്ളിയത്.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ജാമിയ മില്ലിയ സര്‍വകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ജാമിയ മില്ലിയ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ ഹാജര്‍ നില കുറവായിരുന്നതിനാല്‍ അദ്ദേഹം പരീക്ഷ എഴുതിയിരുന്നില്ല.
2016 ല്‍ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു സര്‍വകലാശാല ഹോണററി ഡിഗ്രി നല്‍കി ഷാരൂഖ് ഖാനെ ആദരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജാമിയ മില്ലിയയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. കഴിഞ്ഞ കുറച്ചുകാലമായി താരത്തിനു എതിരെ ശക്തമായ വിദ്വേഷമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടി വരുന്നത്. രാജ്യത്ത് അരങ്ങേറിയ ചില സംഭവങ്ങളില്‍ താരം അഭിപ്രായം തുറന്നു പറഞ്ഞതാണ് കേന്ദ്രം താരത്തിനെ ശത്രുപക്ഷത്ത് കാണുവാന്‍ കാരണമായത്.