ഭീകരക്യാമ്പ് ആക്രമണം ; ഇന്ത്യന്‍ മിറാഷ് സന്നാഹം കണ്ട് പാക് വിമാനങ്ങള്‍ പിന്‍വാങ്ങി
പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ഇന്ത്യന്‍ സൈന്യം നടത്തിയ രണ്ടാം മിന്നലാക്രമണത്തെ പ്രതിരോധിക്കാന്‍ പാക് സൈന്യം ശ്രമം നടത്തിയെങ്കിലും ഇന്ത്യന്‍ മിറാഷ് സന്നാഹം കണ്ട് പാക് വിമാനങ്ങള്‍ പിന്‍വാങ്ങി എന്ന് റിപ്പോര്‍ട്ട്.
‘മിറാഷ് 2000’ യുദ്ധവിമാനങ്ങളുമായി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മുന്നില്‍ പാക് സൈന്യത്തിന് ഒന്നുംചെയ്യാനായില്ല. മിറാഷ് വിമാനങ്ങളെ കണ്ട് പാക് സൈന്യം എഫ്. 16 വിമാനങ്ങളുമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ വ്യോമസേനയുടെ സന്നാഹം കണ്ട് പിന്മാറിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
12 മിറാഷ് യുദ്ധവിമാനങ്ങളാണ് ചൊവ്വാഴ്ച നടന്ന മിന്നലാക്രമണത്തില്‍ പങ്കെടുത്തതെന്നും വ്യോമസേനയുടെ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡാണ് ഓപ്പറേഷന്‍ ഏകോപിപ്പിച്ചതെന്നും എ.എന്‍.ഐ. ട്വീറ്റ് ചെയ്തു.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് വ്യോമസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ മിന്നലാക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദിന്റെ ഉള്‍പ്പെടെയുള്ള ഭീകരകേന്ദ്രങ്ങളും ഭീകരരുടെ കണ്‍ട്രോള്‍റൂമുകളും ആക്രമണത്തില്‍ തകര്‍ത്തു.