പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആളുമാറി അടിച്ചു കൊന്ന കേസില്‍ സിപിഎം നേതാവിനും പങ്ക്

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ സിപിഎം നേതാവിനും പങ്ക്. സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലിസ് പറയുന്നത്. രഞ്ജിത്തിനെ മര്‍ദ്ദിക്കാന്‍ എത്തിയ സംഘത്തില്‍ സരസന്‍ പിള്ളയും ഉണ്ടായിരുന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പെണ്‍കുട്ടിയെ കളിയാക്കിയതിന്റെ പേരിലായിരുന്നു   ജയില്‍ വാര്‍ഡനൊപ്പമെത്തിയ സംഘം കുട്ടിയെ മര്‍ദ്ദിച്ചത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ വിളിച്ചിറക്കിയാണ് സംഘം മര്‍ദ്ദിച്ചത്. അടിയേറ്റ് വീണ വിദ്യാര്‍ത്ഥി ബോധരഹിതനായി. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി രഞ്ജിത്തിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും മൊഴിയെടുക്കാന്‍ പോലും പൊലീസ് എത്തിയില്ലെന്നും ആരോപണമുണ്ട്.