ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കാന്‍ തയ്യാറായി അമേരിക്ക

ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുവാന്‍ അമേരിക്കന്‍ തീരുമാനം . ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന നികുതി ഇളവുകളും ഉപേക്ഷിക്കും. ഇന്ത്യന്‍ വിപണിയില്‍ അവസരം ലഭിക്കാത്തതിനാലാണ് ഈ നീക്കം.

നേരത്തെ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം നികുതി ചുമത്തുന്നതിന് എതിരെ പ്രസിഡന്റ് ഡോണാള്‍ട് ട്രംപ് തന്നെ രംഗത്ത് വന്നിരുന്നു. ഇതിലൂടെ അമേരിക്കയ്ക്ക് യാതൊരു ലാഭവും ഇല്ല എന്നും എന്നാല്‍ ഇന്ത്യ ഇതിലൂടെ വന്‍ ലാഭമാണ് ഉണ്ടാക്കുന്നത് എന്നും ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യ കൂടാതെ തുര്‍ക്കിയോടുള്ള വ്യാപാര സൗഹൃദവും ഉപേക്ഷിക്കുവാനാണ് തീരുമാനം.