മിയാ ഖലീഫയ്ക്ക് മാംഗല്യം
പ്രമുഖ മുന്‍ പോണ്‍ താരമായ മിയ ഖലീഫ വിവാഹിതയാകുന്നു. മിയ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിനെയാണ് മിയ വിവാഹം കഴിക്കുന്നത്. സ്വീഡനില്‍ ഷെഫാണ് റോബര്‍ട്ട്.
പോണ്‍ താരമായിരുന്ന മിയ ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയാണ്. അഡള്‍ട്ട് വീഡിയോയില്‍ ഹിജാബ് ധരിച്ച് എത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ഐഎസ് ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ്‍ രംഗത്ത് പിന്മാറിയത്.
മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മിയയ്ക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത്. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും മിയയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്നു ഒരു കാലത്ത് മിയ.
ഇടയ്ക്ക് ഒരു മലയാളം സിനിമയില്‍ മിയ നായികയാകുന്നു എന്ന പേരില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മിയയുടെ ഓഫീസ് അക്കാര്യം നിഷേധിക്കുകയായിരുന്നു.