കൊല്ലത്ത് മത്സരിക്കാന്‍ താത്പര്യമില്ലാത്തത് അവിടെ ആരെയും പരിചയമില്ലാത്തത് കൊണ്ട് : കണ്ണന്താനം
ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് തനിക്ക് ആരെയും പരിചയമില്ലെന്നും കൊല്ലത്തേക്കാള്‍ നല്ലത് മലപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാര്‍ട്ടി സമ്മര്‍ദം തുടര്‍ന്നാല്‍ തൃശൂരോ പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാമെന്ന് കണ്ണന്താനം പറഞ്ഞു.
അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി. ജനകീയരായ നേതാക്കള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലടക്കം വിവാദങ്ങള്‍ക്ക് വഴിതുറന്നത് ശരിയായില്ലെന്നും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.