മോദി ഒരിക്കലും പ്രധാനമന്ത്രി ആകുവാന്‍ പാടില്ലെന്ന് സര്‍വ്വേ

മോദി പ്രധാനമന്ത്രിയാകണോ വേണ്ടയോ എന്ന ചോദ്യത്തിന് ഒരിക്കലും പാടില്ലെന്ന പ്രതികരണവുമായി സര്‍വേ. സര്‍വ്വേയില്‍ പങ്കെടുത്ത 54 ശതമാനം പേരാണ് മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് വിശ്വസിക്കുന്നവരെ പോലെ തന്നെ ഒരിക്കലും മോദി പ്രധാനമന്ത്രി ആകരുത് എന്ന് ആഗ്രഹിച്ചത് . മോദി വീണ്ടും പ്രധാനമന്ത്രിയാകണോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും വേണമെന്ന് പറഞ്ഞ് 13 ശതമാനം പേര്‍ മാത്രമാണ്.

മോദി വന്നാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന 20 ശതമാനം പേരും മോദി വന്നാലും ഇല്ലെങ്കിലും അഭിപ്രായം പറയാന്‍ തയ്യാറല്ലാത്ത 13 ശതമാനം പേരും സര്‍വെയുടെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് വിലയിരുത്തുന്നവരാണ് സര്‍വെയില്‍ പങ്കെടുത്ത പകുതിയിലധികം പേരും. മോദി വീണ്ടും വരില്ലെന്ന് വിശ്വസിക്കുന്നത് 61 ശതമാനം പേരാണ്.