പരസ്യ ചട്ടങ്ങള്‍ ലംഘിച്ചു ; തോമസ് ചാഴിക്കാടന് എതിരെ പരാതിയുമായി യുവജനപക്ഷം
തിരഞ്ഞെടുപ്പ് പരസ്യചട്ടങ്ങള് ലംഘിച്ചു എന്ന് കാട്ടി കേരള യുവ ജനപക്ഷം കോട്ടയം പാര്ലമെന്ന്റ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് എതിരെ ജില്ലാ കലക്ട്ടര്‍ക്ക് പരാതി നല്കി. വോട്ട് അഭ്യര്‍ത്ഥിച്ചു പുറത്തിറക്കിയ ബുക്ക് ലെറ്റില്‍ അത് അച്ചടിച്ച പ്രസ്സിന്റെ പേരോ വിലാസമോ ഇല്ല എന്നും മതമേലധ്യക്ഷന്മാര്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ബുക്ക് ലെറ്റില്‍ ഉപയോഗിച്ചു എന്നും പാരാതിയില്‍ പറയന്നു. കേരള യുവജനപക്ഷം ജനറല്‍സെക്രട്ടറി സച്ചിന് ജെയിംസ് ആണ് സംഘടനയ്ക്ക് വേണ്ടി കോട്ടയം ജില്ലാ കലക്ട്ടര്‍ക്ക് പരാതി സമര്‍പ്പിച്ചത്.