നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു ചാക്കിലാക്കി കുഴിച്ചിട്ടു

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി. ആറയൂരില്‍ ബിനു എന്നയാളുടെ മൃതദേഹമാണ് വീടിന് പുറകില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്.

ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കൊലപാതകം നടത്തിയ ശേഷമാണ് കാലുകള്‍ വെട്ടി മാറ്റിയത് എന്ന് പോലീസ് പറയുന്നു.