ഡീസൽ കാർ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി ഡീസല്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു.അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഡീസല്‍ കാറുകളുടെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുമെന്നാണ് ചെയര്‍മാന്‍ അറിയിച്ചത്. നിലവില്‍ ഡീസല്‍ എന്‍ജിന്‍ കാറുകള്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് വളരെ ചിലവേറിയ പ്രക്രിയയാണ് ഇതിന്റെ അടിസ്ഥാനത്തിലാണ് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

മാത്രമല്ല, ഭാരത് സ്റ്റേജ് 6 വ്യവസ്ഥ നിലവില്‍ വന്ന ശേഷം വിപണിയില്‍ 1500 സിസിയുടെ ഡീസല്‍ എഞ്ചിനു ഡിമാന്റ് ഉണ്ടെങ്കില്‍ മാത്രമേ ഡീസല്‍ എഞ്ചിന്‍ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കു എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല, നിലവില്‍ ഡീസല്‍ കാര്‍ ഉപയോഗിക്കുന്നവരെ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനായി ബദല്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു