കോൺഗ്രസിന് വോട്ട് കൂടാൻ കാരണം പിണറായി എന്ന് മുല്ലപ്പള്ളി
തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കോണ്‍ഗ്രസിന് വോട്ട് കൂട്ടിയതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ മത്സരിക്കണമെന്ന് തന്നെ നിര്‍ബന്ധിച്ചത് സിപിഎം നേതാക്കളാണ്. ഒരു വിഭാഗം എല്‍ജെഡി വോട്ടുകളും കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിനെതിരെ സിപിഎം ഉന്നയിക്കുന്ന വോട്ടുകച്ചവടം പരാജയ ഭീതി കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണ്.
ബിജെപിയുമായി നീക്കുപോക്കുണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ പൊതുരംഗത്ത് നിന്ന് താന്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.തെരഞ്ഞെടുപ്പിന് ശേഷം കോടിയേരിക്കും പിണറായി വിജയനും ഉറക്കമില്ലാത്ത രാത്രികളാണ്. ശബരിമല വിഷയം ബിജെപി ക്ക് ഒരു നേട്ടവും ഉണ്ടാക്കില്ലെന്നും കേരളത്തില്‍ യുഡിഎഫ് ട്വന്റി ട്വന്റി വിജയം തന്നെ നേടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതുപോലെ പലയിടങ്ങളിലും നല്ലവരായ സിപിഎം പ്രവര്‍ത്തകര്‍ സഹായിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.