ക്രൈസ്തവ സംരക്ഷണ സമിതിയുമായി ബി ജെ പി
കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളുമായി ബിജെപി. ഇതിന്റെ ആദ്യപടി എന്നോണം ബിജെപിയുടെ നേതൃത്വത്തില്‍ ക്രൈസ്തവ സംരക്ഷണ സമിതി രൂപീകരിച്ചു. ലോകത്താകമാനം ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് കൂട്ടായ്മ. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ക്രൈസ്തവ സംരക്ഷണ സമിതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി കൊച്ചിയില്‍ ഇന്ന് യോഗം ചേര്‍ന്നു. ശ്രീലങ്കയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും വിവിധ ക്രൈസ്തവ സംഘടനകള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള പറഞ്ഞു.
ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍ നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുക. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും ഉപവാസവും ഇതിന്റെ ഭാഗമായി മെയ് 29 ന് സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.