രാജ്യം ബി ജെ പിയുടെ കൂടെ ; കേരളത്തിൽ യുഡിഎഫ്

എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാളും തിളക്കമാര്‍ന്ന ജയത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്കെത്തുന്നു. 349 സീറ്റുകളിലെ ലീഡുമായി ബിജെപി മികച്ച മുന്നേറ്റം തുടരുകയാണ്. 2014 ലെ പ്രകടനത്തെയും കടത്തി വെട്ടിയ ബിജെപി ഒറ്റയ്ക്ക് തന്നെ ഇത്തവണയും ഭൂരിപക്ഷം ഉറപ്പാക്കി കഴിഞ്ഞു. കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ എല്‍ഡിഎഫ് കടപുഴകി. 19 സീറ്റുകളിലും യുഡിഎഫിനാണ് മുന്‍ തൂക്കം.

ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം പിന്നിട്ടിട്ടുണ്ട്. കര്‍ണാടക,ഗുജറാത്ത്,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്,ബീഹാര്‍,മധ്യപ്രദേശ് എന്നിവിടങ്ങളില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ് നടത്തിയത്. കേരളവും പഞ്ചാബും മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന സംസ്ഥാനങ്ങള്‍.ആന്ധ്ര പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപിയെ വീഴ്ത്തി വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചു. ഒഡീഷയില്‍ ബിജു ജനതാദള്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലേക്ക് നീങ്ങുകയാണ്.