കര്‍ണ്ണാടക പിടിക്കാന്‍ കുതിര കച്ചവടവുമായി വീണ്ടും ബി ജെ പി

കേന്ദ്രത്തില്‍ നേടിയ വിജയത്തിന് പിന്നാലെ കര്‍ണ്ണാകട രാഷ്ട്രീയം തിരിച്ചുപിടിക്കാന്‍ ശക്തമായ നീക്കങ്ങളുമായി ബിജെപി. ഇടഞ്ഞു നില്‍ക്കുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു. രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നീ എംഎല്‍എമാരാണ് ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയത്. ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ആര്‍ അശോകിന്റെ സാന്നിദ്ധ്യത്തിലായിരുന്നു എംഎല്‍എമാരുടെ ചര്‍ച്ച.

അതേസമയം, ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളെ ജാര്‍ക്കിഹോളി തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാകയില്‍ ബിജെപി നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിക്കാനാണ് എത്തിയതെന്നും ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ജാര്‍ക്കിഹോളി ബിജെപി നേതാക്കളെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ 28 സീറ്റുകളില്‍ 25 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. കര്‍ണ്ണാകട നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.