വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിക്കു വെട്ടേറ്റു
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതു കാരണം തിരുവനന്തപുരം എസ് യു ടിയിലെ നഴ്‌സിങ് അസിസ്റ്റന്റിനെ വെട്ടി പരിക്കേല്‍പ്പിച്ചു. എസ്എടി ആശുപത്രിയിലെ ജീവനക്കാരി പുഷ്പ (39) എന്ന സ്ത്രീയെയാണ് കൊല്ലം സ്വദേശി നിധിന്‍ വെട്ടുകത്തി കൊണ്ട് വെട്ടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അറസ്റ്റിലായ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിന്‍ (34) പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു.
താമസസ്ഥലത്ത് നിന്ന് ജോലിക്കായി പോകുന്നതിനിടെയാണ് എസ് യു ടി ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് പുഷ്പലത ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഇവരുടെ ചെവി അറ്റുപോയി. കഴുത്തിനും കൈക്കും പരിക്കുണ്ട്. വെട്ടുകത്തി കൊണ്ടാണ് പ്രതി പുഷ്പലതയെ ആക്രമിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.