പതിനെഴുകാരിയെ കാണാതായിട്ട് 3 ദിവസം: പരാതിയുമായി അച്ഛന്‍
ചോറ്റാനിക്കരയിലെ അമ്മവീട്ടില്‍ നിന്നും വയനാട്ടിലെ കാക്കവയലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേ കാണാതായ വിഷ്ണുപ്രിയയെ കുറിച്ച് ഇതുവരെ യാതൊരുവിധ വിവരങ്ങളും ലഭിച്ചില്ല എന്ന് കുടുംബം. ട്രെയിനില്‍ യാത്ര ചെയ്യവേ മകളെ കാണാതായെന്നും വിവരം ലഭിക്കുന്നവര്‍ അറിയക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശിവാജി എന്നയാള്‍ ഇന്നലെയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. എന്നാല്‍ ഇതുവരെ പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവും വിഷ്ണുപ്രിയയുടെ കുടുംബത്തിന് ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയില്‍ നിന്നും ട്രെയിന്‍ കയറിയ വിഷ്ണുപ്രിയ പിന്നെ വീടെത്തിയില്ല. ശനിയാഴ്ച രാവിലെ ആറ് മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണ്. തുടര്‍ന്നാണ് വിഷ്ണുപ്രിയയുടെ അച്ഛന്‍ ശിവാജി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിഷ്ണുപ്രിയക്ക് സ്വന്തമായി ഫോണില്ല. വയനാട് മീനങ്ങാട് പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കൂടുതല്‍ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ എസ് ഐ പറഞ്ഞത്. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ വിളിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും മകളെ കുറിച്ച് കൂടുതല്‍ വിവരം കിട്ടിയിട്ടില്ലെന്ന് വിഷ്ണു പ്രിയയുടെ അച്ഛന്‍ ശിവാജി പറയുന്നു.
വയനാട് കാക്കവയല്‍ സ്വദേശിയായ 17 കാരിയെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കി. മീനങ്ങാടി കാക്കവയല്‍ തൊഴുത്തും പറമ്പില്‍ ശിവജിയുടെയും ബിന്ദുവിന്റെയും മകള്‍ വിഷ്ണുപ്രിയയെയാണ് കാണാതായത്. സംഭവത്തില്‍ ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
28ന് എറണാകുളത്ത് അമ്മ വീട്ടില്‍ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടിന് ട്രെയിന്‍ കയറിയിരുന്നു. തുടര്‍ന്ന് 4.30ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം വിഷ്ണുപ്രിയ എവിടെയെന്ന് മാത്രം ആര്‍ക്കും അറിവില്ല. കുടുംബത്തേയോ കുട്ടുകാരേയോ ബന്ധപ്പെട്ടിട്ടുമില്ല.