ചികിത്സിക്കാന്‍ പണമില്ല ; മരണത്തിനും ജീവിതത്തിനുമിടയില്‍ നടി ശരണ്യാ ശശി

രോഗം ഗുരുതരമായ വേളയിലും ചികില്‍സിക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുകയാണ് പ്രമുഖ സീരിയല്‍ നടി ശരണ്യാ ശശി. ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്രാ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ് ശരണ്യ ഇപ്പോള്‍. 2012 ലാണ് ശരണ്യയെ രോഗം പിടികൂടുന്നത്. എന്നാല്‍ അതീവ ഗുരുതരാമായ നിലയിലാണ് താരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം ഇപ്പോള്‍. ഏഴാമത്തെ സര്‍ജറിക്ക് ഒരുങ്ങുകയാണ് ശരണ്യ ഇപ്പോള്‍. സുമനസുകള്‍ സഹായിക്കുന്നുണ്ടു എങ്കിലും ആ പണം ഒന്നിനും തികയാത്ത അവസ്ഥയാണ് എന്ന് കുടുംബം പറയുന്നു.
ശരണ്യക്ക് സഹായം അഭ്യര്‍ഥിച്ചു നടി സീമാ ജി നായര്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ശരണ്യയുടെ ഓര്‍മ്മ ശക്തി ഏകദേശം നഷ്ട്ടപ്പെട്ട സ്ഥിതിയാണ് അതുപോലെ ശരീരത്തിന്റെ ഒരു ഭാഗവും തളര്‍ന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
തമിഴിലും മലയാളത്തിലും സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് ശരണ്യയ്ക്ക് രോഗം പിടിപെട്ടത്. തുടര്‍ന്ന് അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. സീരിയലുകളില്‍ വില്ലത്തിയാണെങ്കിലും, ജീവിതത്തില്‍ നായികയാണ് ശരണ്യ. ഇടയ്ക്കിടെ തലവേദന വരമായിരുന്നെങ്കിലും ശരണ്യ അത് കാര്യമാക്കിയില്ല. ഒടുവില്‍ സഹിക്കവയ്യാത്ത തലദേവന കാരണം ആശുപത്രിയില്‍ പോയപ്പോൾ ആണ് ബ്രെയിൻ ട്യൂമറാണ് എന്ന് തിരിച്ചറിയുന്നത്.
2006 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന സീരിയലിലൂടെയാണ് ശരണ്യയുടെ അരങ്ങേറ്റം. ദൂരദര്‍ശനിലാണ് സൂര്യോദയം സംപ്രേക്ഷണം ചെയ്തിരുന്നത്. തുടര്‍ന്ന് മന്ത്രകോടി, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ ശരണ്യ മലയാളികള്‍ക്ക് സുപരിചിതയായി. കറുത്തമുത്തിലാണ് ശരണ്യയെ ഏറ്റവുമൊടുവില്‍ കണ്ടത്.
മലയാളത്തില്‍ മാത്രമല്ല, തമിഴ് – തെലുങ്ക് സീരിയലുകളിലും ശരണ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ദൈവം തന്ത വീട് എന്ന സീരിയലില്‍ സീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സ്വാതി എന്ന തെലുങ്ക് സീരിയലിലും ശരണ്യയുടെ വേഷം ശ്രദ്ധേയമായിരുന്നു.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചോട്ടാ മുംബൈ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം ചെയ്ത് ശരണ്യ സിനിമയിലും എത്തി. തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ എന്നിവയാണ് ശരണ്യ അഭിനയിച്ച മറ്റ് മലയാള സിനിമകള്‍. സിനിമാ സീരിയൽ രംഗത്തു സജീവമായ സമയമാണ് രോഗം വില്ലന്റെ വേഷത്തിൽ എത്തിയത് . രോഗം കാരണം ഇപ്പോൾ തിരുവനന്തപുരത്ത് വാടകയ്ക്കാണ് കണ്ണൂർ സ്വദേശിയായ ശരണ്യയുടെ കുടുംബം താമസിക്കുന്നത് .
ശരണ്യയയെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം മുന്നോട് വരണം എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
State bank of india
SHARANYA K S
A/C- 20052131013
IFSC-SBIN0007898
Branch- nanthancode



