ഷാജി പുഷ്പാംഗദന്റെ ‘ഇന്‍ഷാ അള്ളാ…’യിലെ ഗാനം
അബുദാബി: ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയനായ പ്രവാസി മലയാളി ഷാജി പുഷ്പാംഗദന്‍ സംവിധാനം ചെയ്യുന്ന ‘ഇന്‍ഷാ അള്ളാ…’ എന്ന സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്യുന്നു.
ജൂണ്‍ 14 വെള്ളിയാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിക്കു റാസല്‍ ഖൈമയിലെ തമാം ഹാളില്‍ ഒരുക്കുന്ന ആര്‍ട്ട് – മേറ്റ്‌സ് യു.എ.ഇ. സംഗമത്തില്‍ വെച്ചാണ് ‘ഇന്‍ഷാ അള്ളാ…’യിലെ ആദ്യ ഗാനം പുറത്തിറക്കുക.
രാജീവ് കോടമ്പള്ളിയാണ് ‘ഇന്‍ഷാ അള്ളാ…’യിലെ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും അതോടൊപ്പം ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. നന്ദു കാവാലം ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി. ക്യാമറ : റിനാസ്. ഏഡിറ്റിങ്: മഹേഷ് ചന്ദ്രന്‍. സണ്‍ മൈക്രോ അവതരിപ്പിക്കുന്ന ‘ഇന്‍ഷാ അള്ളാ…’ നിര്‍മ്മിക്കുന്നത് എല്‍. എം.എക്‌സ്‌ചേഞ്ച്, റോക്ക് & വാട്ടര്‍ ഗാര്‍ഡന്‍ കമ്പനി.
യു.എ.ഇ.യിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ രമേശ് പയ്യന്നൂര്‍, റിയാസ് നര്‍മ്മ കല, സമീര്‍ കല്ലറ, അബ്ദുല്‍ റഹിമാന്‍, മുരളി ഗുരുവായൂര്‍, അനിരുദ്ധന്‍, ഷാജി കുഞ്ഞി മംഗലം, ലിജി രാമ ചന്ദ്രന്‍, ആഷിക്, ഷാഹുല്‍, അഭിലാഷ്, സുഭാഷ്, കൃഷ്ണ കുമാര്‍, അബ്രഹാം ജോര്‍ജ്ജ്, ഷെറോസ്, സന്ധ്യ, ധന്യ, റാണി, ചാരു, ശ്രേയസ്, നിത്യ, സോണി എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നു.



