ഹെല്‍മറ്റില്ലാതെ ബൈക്ക് യാത്ര ; ഒറ്റ ദിവസം കൊണ്ട് കുടുങ്ങിയത് എസ് ഐ ഉള്‍പ്പെടെ 305 പൊലീസുകാര്‍

ഉത്തര്‍ പ്രാദേശിലാണ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനെത്തുടര്‍ന്ന് ഇത്രയധികം പോലീസുകാര്‍ കുടുങ്ങിയത്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന പരിശോധനയിലാണ് ഇത്രയധികം പൊലീസുകാര്‍ കുടുങ്ങിയത്. ഇതില്‍ തന്നെ 155 എസ്‌ഐമാരുള്‍പ്പെടെയാണ് 305 എന്ന ഈ കണക്ക്. പിടിക്കപ്പെട്ടവരിലധവും യൂണിഫോമിലായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലഖ്നൗ സീനിയര്‍ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പകലായിരുന്നു പരിശോധന. യാതൊരു ഇളവും പരിഗണനയും പൊലീസുകാര്‍ക്കു നല്‍കരുതെന്ന് ഇദ്ദേഹം പരിശോധകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് പൊലീസ് എന്നതിനാലാണ് അവരുടെ റൂട്ടില്‍ പ്രത്യേകം പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.