ഓം ബിര്‍ളയെ 17-ാം ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുത്തു

രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ളയെ 17-ാം ലോക്‌സഭയിലെ സ്പീക്കറായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

മൂന്ന് തവണ രാജസ്ഥാന്‍ നിയമസഭയില്‍ കോട്ട-ബൂന്ദി മണ്ഡലത്തെ പ്രതിനിധികരിച്ച എംഎല്‍എയായിരുന്ന ബിര്‍ള രണ്ടാമത്തെ തവണയാണ് ലോക്‌സഭയിലേയ്ക്ക് എത്തുന്നത്.

എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയുടെ പേര് നിര്‍ദ്ദേശിച്ചത്. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍, ശിവസേന നേതാവ് അരവിന്ദ് സാവന്ത് എന്നിവര്‍ ഇതിനെ പിന്താങ്ങി.