തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചു മൂടി ; പട്ടാളക്കാരന്‍ ഒളിവില്‍
തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിനടുത്തുനിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ഇത് കാണിച്ചു ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ യുവതി നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്. അതെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താന്‍ പക്ഷെ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം . പട്ടാളക്കാരന്‍ കൂടിയായ ഇയാള്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.