ബുധനാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത എന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതായും, ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ട്.

ന്യൂനമര്‍ദം രൂപം കൊള്ളുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് ജാഗ്രതാ നിര്‍ദേശമുണ്ട്. ഞായറാഴ്ച മുതല്‍ ഏഴാം തീയതി വരെ കര്‍ണാടക തീരത്തും തിങ്കളാഴ്ച മുതല്‍ ഏഴാം തീയതിവരെ കേരള തീരത്തും കടലില്‍പ്പോകരുതെന്നാണ് നിര്‍ദേശം.

കൂടാതെ, ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.