രാജ്യത്തു സാമ്പത്തിക മാന്ദ്യത്തിനു കാരണം ഹിന്ദു കലണ്ടര്‍ എന്ന് ബി ജെ പി മന്ത്രി
ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ല എന്നും ഹൈന്ദവ കലണ്ടറിലെ ചില മാസങ്ങളുടെ പ്രത്യേകതയാണ് ഇപ്പോള്‍ ഉള്ള പ്രതിസന്ധിയ്ക്ക് കാരണമെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ബീഹാര്‍ ധനമന്ത്രി കൂടിയായ സുശീല്‍ കുമാര്‍ ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് വിശദീകരണം നല്‍കിയത്.
ഹൈന്ദവ കലണ്ടറിലെ സാവന്‍, ബാദോ എന്നീ മാസങ്ങളുടെ പ്രത്യേകത കാരണ0 എല്ലാവര്‍ഷവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിയുടെ പേരില്‍ പ്രതിപക്ഷം അനാവശ്യമായ ബഹളങ്ങള്‍ സൃഷ്ടിക്കുകയാണെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ നിരവധി നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ അമര്‍ഷം തീര്‍ക്കാനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീതി പടര്‍ത്തുകയാണെന്നും സുശീല്‍ കുമാര്‍ മോദിയുടെ ട്വീറ്റില്‍ പറയുന്നു.