പ്രതിസന്ധി മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഴി പ്രതിദിനം ഒരു തലക്കെട്ട്

സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ മറയ്ക്കാനായി പ്രതിദിനം ഓരോ പുതിയ തലക്കെട്ടുകള്‍ ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ജോലിയെന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്, കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ എന്നിവരാണ് കേന്ദ്ര നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയത്.

ഇ-സിഗരറ്റ്, ഇ-ഹുക്ക നിരോധനം ധനകാര്യമന്ത്രിയുടെ ‘വലിയ’ പ്രഖ്യാപനമാണെന്നായിരുന്നു ജയ്റാം രമേശിന്റെ പരിഹാസം.

സിഗററ്റുകളും പാന്‍മസാലകളും നിരോധിക്കാന്‍ സര്‍ക്കാരിനാകുമോ എന്നറിയാനാഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.അതേസമയം, ഇ-സിഗരറ്റ്, ഇ-ഹുക്ക നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.