പാക്ക് അധീന കാശ്മീരിലും ഡല്‍ഹിയിലും ഭൂകമ്പം
ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. പാക് അധീന കശ്മീരില്‍ എവിടെയോ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് നിഗമനം. വൈകുന്നേരം 4.33 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. പഞ്ചാബ്, ചണ്ഡിഗഡ്, ജമ്മു-കശ്മീരിലെ രജൗറി, പൂഞ്ച് തുടങ്ങിയ മേഘലകളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഉത്തരേന്ത്യയില്‍ കശ്മീര്‍, ദില്ലി, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമാബാദിലും ഖൈബര്‍-പഖ്തുന്‍ മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാനിലാണ് ഭൂകമ്പം ശക്തിയായി അനുഭവപ്പെട്ടത്. ലഹോറില്‍ നിന്നും 173 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്ര0 എന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തി.