മനോരമ പത്രം ബഹിഷ്‌കരണവുമായി യാക്കോബായ വിശ്വാസികള്‍ ; പത്രം കൂട്ടിയിട്ടു കത്തിച്ചു പ്രതികാരം

ഓര്‍ത്തഡോക്‌സ് പ്രീണനം ആരോപിച്ചു മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍. കേരളത്തിലെ പ്രശ്സ്ത ദേവാലയങ്ങളില്‍ ഒന്നായ കുറുപ്പംപടി പള്ളിക്ക് അടുത്തുള്ള നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ മനോരമ പത്രം കത്തിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഓര്‍ത്തഡോക്സ് സഭയുടെ വാര്‍ത്തകള്‍ നല്ല രീതിയില്‍ നല്‍കുകയും യാക്കോബായ സഭയുടെ വാര്‍ത്തകള്‍ ചരമ വാര്‍ത്തകള്‍ പോലെ നല്‍കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പത്രം കത്തിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. പാര്‍ട്ടി പത്രമായി അറിഞ്ഞിരുന്ന മനോരമ മഞ്ഞ പത്രമായി മാറിയെന്നും വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. സഭ നേതൃത്വത്തിലാണ് കത്തിക്കല്‍ നടന്നത്. ഇതിനു സാക്ഷ്യം വഹിക്കാന്‍ ധാരാളം വിശ്വാസികളും സ്ഥലത്തു എത്തിയിരുന്നു.